ജിജെപി തരംഗം ; സെന്‍സെക്‌സ് 45 പോയന്റും നിഫ്റ്റി 20 പോയന്റും ഉയര്‍ന്നു

Sensex gains

മുംബൈ : ജി.ജെ.പി തരംഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ഓഹരി വിപണിയിലും പ്രതിഫലിച്ചു.

തിങ്കളാഴ്ച രാവിലെ തകര്‍ന്നിരുന്ന ഓഹരി വിപണി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തോടെ തിരിച്ച് കയറി.

രാവിലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ ബിജെപിയ്ക്ക് സീറ്റുകള്‍ കിട്ടാതിരുന്നതോടെയാണ് വിപണി കുത്തനെ ഇടിഞ്ഞത്.

സെന്‍സെക്‌സ് 45 പോയന്റും നിഫ്റ്റി 20 പോയന്റും ഉയര്‍ന്നു. എന്നാല്‍ വ്യാപാരം ആരംഭിച്ച ഉടന്‍ സെന്‍സെക്‌സ് 850 പോയന്റ് ഇടിഞ്ഞിരുന്നു.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 200 പോയന്റില്‍ അധികം നഷ്ടം നേരിട്ടു.

സെന്‍സക്‌സ് രാവിലെ ഒരു ഘട്ടത്തില്‍ 32,595 ലേക്കും നിഫ്റ്റി 10,074ലേക്കും താഴ്ന്നിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കനുകൂലമായതോടെ വിപണി ഉയരുകയായിരുന്നു.

ഓഹരി വിപണി

Top