പാലക്കാട്: പാലക്കാട് നഗരസഭാ ഭരണം ബിജെപിയ്ക്ക്. ഇതോടെ സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തുന്ന ആദ്യ നഗരസഭയായ് മാറിയിരിക്കുകയാണ് പാലക്കാട്.
അധ്യക്ഷയായി പ്രമീള ശശിധരനും ഉപാധ്യക്ഷനായി ബിജെപി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അധ്യക്ഷ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസും സിപിഐഎമ്മും വെവ്വേറെ മത്സരിക്കുമെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ പാലക്കാട് നഗരസഭാ ഭരണം ബിജെപി ഉറപ്പാക്കിയിരുന്നു.
യുഡിഎഫില്‍ നിന്നും പ്രിയ വെങ്കിടേഷും എല്‍ഡിഎഫില്‍ നിന്നും കുമാരിയുമാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചത്. ഉപാധ്യക്ഷ സ്ഥാനത്തേയ്ക്കും ഇരുമുന്നണികളും മത്സരിച്ചിരുന്നു.