രാജ്യമെമ്പാടും പുറത്താക്കിയ കോണ്‍ഗ്രസിനെ കേരളം സ്വീകരിച്ചെന്ന് കെ സുരേന്ദ്രന്‍

K Surendran

പത്തനംതിട്ട: മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൊണ്ടുള്ള ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് സ്വീകാര്യത നേടിക്കൊടുത്തതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.

ഇത് മുന്‍ തെരഞ്ഞെടുപ്പുകളെക്കാല്‍ കോണ്‍ഗ്രസിന് വോട്ട് വര്‍ധിക്കാന്‍ കാരണമായെന്നും ഇടതു മുന്നണിയുടേത് ദയനീയമായ പരാജയമാണെന്നും ശബരിമലയിലെ ഇടതുപക്ഷ നിലപാടാണ് ദയനീയ പരാജയത്തിന് കാരണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യമെമ്പാടും പുറത്താക്കിയ കോണ്‍ഗ്രസിനെ കേരളം സ്വീകരിച്ചു. ഇതിന് പിന്നില്‍ ഇടതുപക്ഷത്തിന്റെ വിഷലിപ്തമായ പ്രചാരണമാണ്. കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം തിരിച്ചടി നല്‍കിയില്ല. അതു കൊണ്ട് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഒരു ലക്ഷം വോട്ടിലേറെ കൂടിയത്. പരാജയം അംഗീകരിക്കുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top