ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു നിരീക്ഷണത്തില്‍. കരുതല്‍ നിരീക്ഷണം എന്ന നിലയില്‍ വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
അടുത്തിടെ അദ്ദേഹം സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് 14 ദിവസം കരുതല്‍ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിലും അദ്ദേഹം 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
BJP MP Suresh Prabhu has kept himself under isolation at his residence for the next 14 days, as a precautionary measure even after testing negative, following his return from a recent visit to Saudi Arabia to attend Second Sherpas' Meeting on 10th March 2020. (file pic) #COVID19 pic.twitter.com/jz4YYX6ecf
— ANI (@ANI) March 18, 2020
അതേസമയം, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 143 ആയി. കൊറോണ വൈറസ് രാജ്യത്ത് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇപ്പോഴത്തെ രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊറോണ കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശിച്ചു.
മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ പുതുതായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, സ്വിറ്റസര്‍ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്.