ന്യൂഡല്‍ഹി: മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ 43 എംഎല്‍എമാരുള്ള അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ 33 എംഎല്‍എമാരും കൂറു മാറി ബിജെപിയില്‍ ചേര്‍ന്നു.
60 അംഗങ്ങളുള്ള നിയമസഭയില്‍ പിപിഎ അംഗങ്ങള്‍ ഇതോടെ 10 പേരായി ചുരുങ്ങി.
പിപിഎ പാര്‍ട്ടിയില്‍ നിന്ന് പേമ ഖണ്ഡുവിനെ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂറുമാറ്റം.
പാര്‍ട്ടിയെ ബിജെപിയുമായി ലയിപ്പിക്കാന്‍ പേമ ഖണ്ഡു ശ്രമം നടത്തുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഈ പ്രഖ്യാപനം.
എന്നാല്‍ തനിക്ക് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍മാരുടെയും പിന്തുണയുണ്ടെന്ന് പേമ ഖണ്ഡു അവകാശപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് കൂട്ട കൂറുമാറ്റം നടന്നത്.
കോണ്‍ഗ്രസ്സ് വിമതര്‍ ചേര്‍ന്ന് രൂപവത്കരിച്ച പീപ്പിള്‍സ് പാര്‍ട്ടി ബിജെപി പിന്തുണയോടെയാണ് അരുണാചലില്‍ അധികാരത്തിലേറിയത്.