bjp government coming to up; rajnathsingh

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

കൂടാതെ എത്ര സീറ്റുകള്‍ കിട്ടുമെന്ന് പറയാനാകില്ലെന്നും എന്നിരുന്നാലും 250 സീറ്റില്‍ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്നും ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലും ബിജെപി ഭരണം നേടി. അതേ രീതിയില്‍ത്തന്നെ യുപിയിലും ബിജെപിക്കു ഭരണം നേടാനാകും. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും. ഞാനും അതില്‍ അംഗമാണ്. ഞങ്ങള്‍ ഒരുമിച്ചിരുന്നു തീരുമാനമെടുക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ഹിതപരിശോധനയായിരിക്കില്ല യുപി തിരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന്റെ വിലയിരുത്തലാകില്ല. പ്രാദേശിക വിഷയങ്ങളാകും പ്രതിഫലിക്കുക. നോട്ട് പിന്‍വലിക്കല്‍ ഞങ്ങള്‍ക്കു ഗുണം ചെയ്തു. ഒരാളും സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തിട്ടില്ല. പാര്‍ട്ടി തീരുമാനമാണു തന്റേതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പു ഫലമെന്നു ബിജെപി അധ്യക്ഷന്‍ അമിത ഷാ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Top