ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്നും 24 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും മുന്‍ മുഖ്യമന്ത്രി കമന്‍നാഥ്. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ഒരു ആശങ്കയുമില്ല.
22 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ മാര്‍ച്ചില്‍ താഴെ വീണ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിയെ പിന്തള്ളും. ഇപ്പോള്‍ എല്ലാ വോട്ടര്‍മാര്‍ക്കും ധാരണയുണ്ട്. അവര്‍ നിശബ്ദമായിരുന്നാലും ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ അറിയാമെന്നും ചതിക്കപ്പെടുന്നതിനെ അവര്‍ എതിര്‍ക്കുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.
ബിജെപി സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പിനെ അതിജീവിക്കാനാവില്ല. 20 മുതല്‍ 22 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നും കമല്‍നാഥ് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ ഈടാക്കാരുതെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. നേരത്തെ, ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് കമല്‍നാഥ് വെളിപ്പെടുത്തിയിരുന്നു.