കോട്ടയം: കോട്ടയം ജില്ലയില്‍ ബിജെപിയുടെ സ്വാധീനം കൂടിയതായും സിപിഐയുടെ ശക്തി കുറഞ്ഞതായും റിപ്പോര്‍ട്ട്. സിപിഐഎം കോട്ടയം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് പ്രതിപാദിക്കുന്നത്.
മാത്രമല്ല, പ്രാദേശിക തലത്തില്‍ വിഭാഗീയതയുണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ശരിവെക്കുന്നു. മത്സരം നടന്ന പൂഞ്ഞാര്‍, പുതുപ്പള്ളി ഏരിയ കമ്മറ്റികളില്‍ വിഭാഗീയത ശക്തമാണെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.