സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

harthal

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിജെപി വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമല വിഷയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചായിരുന്നു ബിജെപി സമര പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണു ഗോപാലന്‍ നായര്‍ ആത്മഹത്യാശ്രമം നടത്തിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇയാള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Top