BJP Harthal in Ernakulam

harthal

കൊച്ചി: തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്കു നടന്ന മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍.

അതേസമയം, സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്കു നടന്ന മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുക സുരേഷ് ഉള്‍പ്പെടെ ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരുക്കേറ്റു.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഏതാനും ദിവസമായി തൃപ്പൂണിത്തുറയില്‍ വിവിധ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നുണ്ട്. സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Top