ഗുരുവായൂരിലും ദേവികുളത്തും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി

കണ്ണൂര്‍: ദേവികുളത്തും ഗുരുവായൂരിലും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളി. ഗുരുവായൂരില്‍ അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയാണ് നിവേദിത. സത്യവാങ്മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതാണ് കാരണം. ഇവിടെ എന്‍ഡിഎക്ക് ഡമ്മി സ്ഥാനാര്‍ഥിയില്ല.

ദേവികുളത്ത് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര്‍.ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്.

 

Top