ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രചാരണ ഗാനം പുറത്തിറക്കി ബിജെപി. ഭാരത് മണ്ഡപത്തില്‍ നടന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’ എന്ന പ്രചാരണ ഗാനം പുറത്തിറക്കിയത്. 24 വ്യത്യസ്ത ഭാഷകളിലാണ് ഗാനം. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഗാനത്തിന്റെ പ്രമേയം. ചന്ദ്രയാന്‍-3 ദൗത്യം, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ ശ്രദ്ധേയമായ നേട്ടങ്ങളും പാട്ടില്‍ വിവരിക്കുന്നു. ആറ് മിനിറ്റാണ് ഗാനത്തിന്റെ ദൈര്‍ഘ്യം.
2024 ജനുവരിയിലാണ് ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയാണ് ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’ കാമ്പയിന് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് www.ekbaarphirsemodisarkar.bjp.org എന്ന വെബ്സൈറ്റും പാര്‍ട്ടി ആരംഭിച്ചു.
ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ സമ്മേളനത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലക്ഷ്യമിടുന്ന നിയോജക മണ്ഡലങ്ങളിലെ വികസന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്തം ബിജെപി ‘പ്രവാസ് മന്ത്രിമാരെ’ ഏല്‍പ്പിച്ചു. അടുത്ത 100 ദിവസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.