യോഗി സര്‍ക്കാരിന് നിര്‍ണ്ണായകം; ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉടനറിയാം

ന്യൂഡല്‍ഹി : ബിജെപിക്കും യോഗി ആദിത്യനാഥിനും ഏറെ സുപ്രധാനമായ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.

മൂന്നു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.

ഏഴുമാസം മാത്രം ഭരിച്ചിട്ടുള്ള യോഗി സര്‍ക്കാരിന്റെ ഭരണത്തിന്റെ അവസ്ഥയെന്തെന്ന് തിരഞ്ഞെടുപ്പ് ഫലം കണ്ട് വിലയിരുത്താം.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാമെന്നാണ് യോഗിയുടെ കണക്കുകൂട്ടല്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യോഗിയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്.

16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 15 എണ്ണവും ബിജെപി നേടുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം.

ഗോരഖ് പൂരിലെ ബിആര്‍ഡിഡി മെഡിക്കല്‍ കോളേജിലെ കൂട്ട ശിശുമരണവും സര്‍ക്കാരിന്റെ നയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രചാരണം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനായി സമാജ് വാദി പാര്‍ട്ടിയും നഷ്ടം വീണ്ടെടുക്കാന്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കും തിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്.

വോട്ടെണ്ണലിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

Top