പ്രജ്ഞാ സിംഗ് താക്കൂറിനെ അനുകൂലിച്ചിട്ടില്ല; വ്യക്തമാക്കി ഹെഗ്ഡെ

ന്യൂഡല്‍ഹി: നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തെ താന്‍ അനുകൂലിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞെന്ന പേരില്‍ പുറത്ത് വന്ന വാക്കുകളില്‍ ഖേദമുണ്ടെന്നും ഹെഗ്‌ഡെ വ്യക്തമാക്കി.

ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പരാമര്‍ശം നടത്തിയതിന് പ്രജ്ഞാ സിംഗ് മാപ്പ് പറയേണ്ടതില്ല. ഗോഡ്‌സെയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ട്, ഇങ്ങനെയായിരുന്നു ഹെഗ്‌ഡെയുടെ ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റ്.

Top