ന്യൂഡല്‍ഹി : ലാലു പ്രസാദ് യാദവിനെ ബി ജെ പി സഹായിക്കുന്നുവെന്ന് ജെ ഡി യു അധ്യക്ഷന്‍ നിതീഷ് കുമാര്‍. ബി ജെ പി ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബി ജെ പിക്കെതിരെ വിമര്‍ശനവുമായി നിതീഷ് രംഗത്തെത്തിയിരിക്കുന്നത്.
2005 ലെ ഐ ആര്‍ സി ടി സി ഹോട്ടല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ ബി ജെ പിയും റെയില്‍വേ മന്ത്രാലയവും വൈകിപ്പിക്കുകയാണെന്നാണ് ജെ ഡി യു വിമര്‍ശനം. സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ ഉള്‍പ്പെട്ട പ്രതികളിലൊരാളായ റെയില്‍വേ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. ലാലുവിനെ സഹായിക്കുന്നതിനാണ് മന്ത്രാലയം ഇത്തരം നടപടിയുമായി മുന്നോട്ട് പോകുന്നതെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്.
കൂടാതെ ലാലുവിനെയും ഭാര്യ റായ്ബറി ദേവിയേയും മകന്‍ തേജസ്വി യാദവിനെയും റെയില്‍വേ ഉദ്യോഗസ്ഥന്‍ സഹായിച്ചുവെന്നും ജെ ഡി യു ആരോപിക്കുന്നുണ്ട്.