ജുഡീഷ്വറിക്കും പൊലീസിനുമെതിരായി പരാമര്‍ശം; എച്ച്. രാജ മാപ്പ് പറഞ്ഞു

ചെന്നൈ: ജുഡീഷ്വറിക്കും പൊലീസിനുമെതിരായി പരാമര്‍ശം നടത്തിയതിന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ മാപ്പ് പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയിലാണ് രാജ മാപ്പ് പറഞ്ഞിരിക്കുന്നത്. ജസ്റ്റീസുമാരായ സി.ടി സെല്‍വം, എം. നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെ നേരിട്ടെത്തിയായിരുന്നു രാജയുടെ മാപ്പ് പറച്ചില്‍.

ജുഡീഷ്വറിയെയും പൊലീസിനെയും അധിക്ഷേപിച്ച് പുതുക്കോട്ടയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി രാജയ്‌ക്കെതിരെ സ്വമേധയാ നടപടികളാരംഭിച്ചിരുന്നു. പുതുക്കോട്ടയിലെ മെയ്യാപുരത്ത് ഗണേശോത്സവ ഘോഷയാത്ര പോകുന്ന വഴിയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങളും പരാമര്‍ശങ്ങളും.

Top