ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ബിജെപി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നു.
ഇതിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ഘടകത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നല്‍കി.
മാത്രമല്ല, സംഘടനാ തലത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുമുണ്ടാകും.
ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഗുര്‍ദാസ്പുര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
വിനോദ് ഖന്ന മരിച്ച ഒഴിവിലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുനില്‍ ഝാക്കറാണ് വിജയിച്ചത്.