അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ട്രോള്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി തയ്യാറെടുക്കുകയാണ് ബിജെപി.
ഇതിനു വേണ്ടി പാര്‍ട്ടി ഇന്ന് തലസ്ഥാനമായ ഗാന്ധി നഗറില്‍ ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന ഒരു ശില്‍പശാല സംഘടിപ്പിച്ചിരിക്കുയാണ്.
ഇതില്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് അമിത് ഷാ കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അടക്കം സംസ്ഥാനത്തെ എല്ലാ പ്രമുഖ നേതാക്കളും സമൂഹമാധ്യമങ്ങളെ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കണം എന്ന് പഠിക്കുന്നതിനു വേണ്ടി ശില്‍പശാലയില്‍ പങ്കെടുക്കും.