ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷി

bjp

ന്യുഡല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എം പിയുടെ വരവോടെ ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബി ജെ പി വലിയ ഒറ്റകക്ഷിയായി മാറി.

കേന്ദ്ര മന്ത്രി അനില്‍ മാധവ് ദവെയുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് സമ്പാദ്യ ഉകി എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇപ്പോള്‍ ബിജെപിക്ക് രാജ്യസഭയില്‍ 58 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 57 അംഗങ്ങളും.

രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ മരണപ്പെട്ടതോടെയാണ് കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം 57 ആയത്. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം പ്രതിപക്ഷത്തിനു തന്നെയാണ്.

സമ്പാദ്യ ഉകിയുടെ വരവോടെ 65 വര്‍ഷമായി രാജ്യസഭയില്‍ കോണ്‍ഗ്രസിനുള്ള മേല്‍ക്കൈ തകര്‍ത്തെറിഞ്ഞ് ബി.ജെ.പി യെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

2014 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷമുണ്ടായെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപി സര്‍ക്കാരിന് പല നിയമ നിര്‍മാണങ്ങളും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടാക്കിയ വിജയം രാജ്യസഭാ എം പിമാരുടെ എണ്ണത്തിലുള്ള വലിയ അന്തരം കുറച്ചിരുന്നു.

സംസ്ഥാന നിയമസഭകളിലെ അംഗങ്ങളാണ് രാജ്യസഭാ എം.പിമാരെ തിരഞ്ഞെടുക്കുന്നത്. ആറു വര്‍ഷമാണ് രാജ്യസഭാ അംഗത്തിന്റെ കാലാവധി.

Top