ഉപരാഷ്ട്രപതിയെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും നോട്ടീസ് നല്‍കി ബിജെപി

ഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ് നല്‍കി. കല്ല്യാണ്‍ ബാനര്‍ജിയുടെയും രാഹുലിന്റെയും നടപടി അവകാശ സമിതി പരിശോധിക്കണമെന്നാണ് ആവശ്യം. അതേസമയം,സുരക്ഷ വീഴ്ച മൂടിവയ്ക്കാനുള്ള അടവാണെന്നാണിതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.അതേ സമയംപാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയരും. പ്രതിഷേധിക്കുന്ന എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം ഇന്നും ഭരണപക്ഷം നടത്തിയേക്കും.

ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന ബില്‍ ലോക്‌സഭ അജണ്ടയില്‍ ഉള്‍പ്പെടുത്തി. ടെലികോം നിയമഭേദഗതിയും അജണ്ടയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ ആറ് ബില്ലുകള്‍ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ പാസാക്കും. പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗം പേരെയും കഴിഞ്ഞ ദിവസങ്ങളിലായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാനാണ് കേന്ദ്ര നീക്കം.

Top