തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യം മൂലമാണ് യാത്ര മാറ്റിവച്ചതെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഒക്ടോബര്‍ മാസത്തിലേക്കാണു യാത്ര മാറ്റിയിരിക്കുന്നത്.
അതേസമയം മെഡിക്കല്‍ കോളജ് കോഴ വിവാദത്തിന്റെ ചൂട് ഇനിയും ആറാത്തതാണ് യാത്ര മാറ്റിവയ്ക്കാന്‍ കാരണമെന്നാണു സൂചന.
സെപ്റ്റംബര്‍ ഏഴ് മുതല്‍ 23 വരെയാണ് മുമ്പ് യാത്ര നിശ്ചയിച്ചിരുന്നത്. ജനരക്ഷായാത്രയില്‍ മൂന്നു ദിവസം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുമെന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂര്‍ ജില്ലയിലെ പദയാത്രയിലാണ് അമിത് ഷാ പങ്കെടുക്കുക. സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒന്‍പത്, 10 തീയതികളിലായി നാലു ദിവസം ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്താനായിരുന്നു പദ്ധതി.
വിവിധ കേന്ദ്രങ്ങളില്‍ ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, അഞ്ച് ഉപമുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, കേന്ദ്ര നേതാക്കള്‍ തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുമെന്നു പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെ 11 ജില്ലകളില്‍ ജാഥ പര്യടനം നടത്താനാണു പദ്ധതി.