പയ്യന്നൂര്‍: ബിജെപി ചൊവ്വാഴ്ച ആരംഭിക്കുന്ന ജനരക്ഷാ യാത്രയുമായി ബിഡിജെഎസ് സഹകരിച്ചേക്കും.
അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് ബിഡിജെഎസ് ബിജെപിയുമായി ധാരണയിലെത്തിയെന്നാണ് സൂചന.
ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് ബിജെപി ബിഡിജെഎസിനെ അറിയിച്ചിട്ടുണ്ട്.
ബിഡിജെഎസിന് ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനായിരിക്കും ചെയര്‍മാന്‍ സ്ഥാനം ലഭിക്കുകയെന്ന ധാരണയാണ് നിലവിലുള്ളത്.