ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് അനുവദിക്കില്ലെന്നും, 105എം.എല്‍.എമാരുടെ പിന്തുണയില്‍ ഇനിയെന്തെന്ന് ജൂലായ് 12ന് ശേഷം തീരുമാനമെടുക്കുമെന്നും ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.
അതേസമയം എം.എല്‍.എമാരെക്കാണ്ട് രാജി പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുംബയിലേക്ക് പോകും. രാജിവച്ച 10ഭരണപക്ഷ എം.എല്‍.എമാര്‍ മുംബൈയിലാണ് ഉള്ളത്. നാല് എ.എല്‍.എമാരുടെ രാജിയെങ്കിലും പിന്‍വലിപ്പിക്കാനാണ് ശ്രമം.
എന്നാല്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ തീരുമാനം നിര്‍ണായകമാണ്. അമേരിക്കയില്‍ നിന്ന് കുമാരസ്വാമി ഡല്‍ഹിയിലെത്തി. രാത്രിയോടെ ബംഗളൂരുവിലെത്തുമെന്നാണ് സൂചന. എം.എല്‍.എമാര്‍ക്ക് ബി.ജെ.പി മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയെന്ന സൂചനയും കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ട്.
എംഎല്‍എമാരുടെ രാജിക്ക് കാരണം ബി.ജെ.പിയല്ലെന്ന് ബി.എസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.