ന്യൂഡല്‍ഹി: കര്‍ണ്ണാടക നിയമസഭയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് വ്യക്തമാക്കി ബിജെപി എംപി ശോഭ കരന്തലജെ. ശനിയാഴ്ച നാല് മണിയ്ക്ക് യെദിയൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി വിധിയ്ക്കു പിന്നാലെയാണ് കരന്തലജെയുടെ പ്രസ്താവന. 120 എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക് ഉണ്ടെന്നും കരന്തലജെ പറഞ്ഞു.
കര്‍ണാടകയില്‍ ബിജെപിക്കു 104 സീറ്റ് മാത്രമാണ് നേടാനായിരിക്കുന്നത്. കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ യെദിയൂരപ്പയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെയാണ് കര്‍ണാടകയില്‍ പ്രതിസന്ധികള്‍ ആരംഭിച്ചത്.