തിരൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പദയാത്ര മലപ്പുറം ആലത്തിയൂരില്‍ നിന്ന് താനൂരിലേക്ക് ആരംഭിച്ചു. വാട്‌സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ബിജെപി ജനമുന്നേറ്റ യാത്ര പ്രഖ്യാപിച്ചത്.
ഒരുമയോടെ ജീവിക്കാന്‍ ജിഹാദികളെ ഒറ്റപെടുത്തുകയെന്ന മുദ്രാവാക്യവുമായാണ് പദയാത്ര ആരംഭിച്ചത്. ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭനാണ് പദയാത്ര ഉത്ഘാടനം ചെയ്തത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ പദയാത്ര വൈകിട്ട് ആറ് മണിയോടെ താനൂരില്‍ സമാപിക്കുന്നത്.