കോഴിക്കോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍ വലിക്കില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ രംഗത്ത്. കേസ് നീട്ടിക്കൊണ്ടു പോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും എല്‍ഡി എഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി ചോദിച്ചിരുന്നു. രണ്ട് ദിവസത്തിനകം മുറപടി നല്‍കാമെന്ന് കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അബ്ദുള്‍ റസാഖ് മരിച്ചത് സംബന്ധിച്ച മെമ്മോ ഫയല്‍ ചെയ്യാന്‍ ഹൈകോടതി റസാഖിന്റെ അഭിഭാഷകന് നിര്‍ദേശവും നല്‍കി.