കോവിഡ് ബാധിച്ചാല്‍ മമതയെ കെട്ടിപ്പിടിക്കും; ബിജെപി നേതാവിന് കോവിഡ്

കൊല്‍ക്കത്ത: തനിക്ക് കോവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം രോഗം ബാധിച്ച വിവരം അറിയിച്ചത്.

അനുപം ഹസ്രയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Top