ഗുജറാത്ത്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി യുവനേതാവ് അറസ്റ്റില്‍.
പ്രാദേശിക നേതാവായ ജയേഷ് ദര്‍ജിയാണ് അറസ്റ്റിലായത്. യുവമോര്‍ച്ചയുടെ ബനസ്കാന്ത ജില്ല ജനറല്‍ സെക്രട്ടറിയാണ് ജയേഷ്.
ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനാണ് തനിക്ക് നേരെ കല്ലെറിഞ്ഞതെന്ന് രാഹുല്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
മാത്രമല്ല, തനിക്ക് നേരെ ഇന്നലെ ഗുജറാത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
അക്രമം പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.