തിരുവനന്തപുരം: നവകേരള സദസ്സിന്റെ തിരുവനന്തപുരം ചിറയിന്‍കീഴ് മണ്ഡലത്തിലെ പരിപാടിക്ക് നേതൃനിരയില്‍ ബി.ജെ.പി. അംഗം. മംഗലപുരം പഞ്ചായത്തംഗം കൂടിയായ തോന്നയ്ക്കല്‍ രവിയാണ് നവകേരള സദസ്സിന്റെ സബ് കമ്മിറ്റിയുടെ ചെയര്‍മാന്‍.
ബി.ജെ.പി. നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചാലും പരിപാടിയില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് രവി അറിയിച്ചു. നവകേരള സദസ്സിനെ രാഷ്ട്രീയമായി കാണരുത്. പാര്‍ട്ടി എതിര്‍ത്താലും സദസ്സില്‍ പങ്കെടുക്കും. ജനങ്ങളുടെ പ്രശ്നം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും തോന്നയ്ക്കല്‍ രവി വ്യക്തമാക്കി.
ബി.ജെ.പി.യുടെ മൂന്ന് അംഗങ്ങളും യു.ഡി.എഫിലെ ഒരംഗവും പഞ്ചായത്തില്‍ നടക്കുന്ന നവകേരള സദസ്സിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. നിലവില്‍ ബി.ജെ.പി. നേതൃത്വം ഇദ്ദേഹത്തിനെതിരേ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.