BJP leader Brij Pal Teotia shot at in Ghaziabad, in critical condition

ഗസിയാബാദ് (ഉത്തര്‍പ്രദേശ്): പ്രാദേശിക ബി ജെ പി നേതാവ് ബ്രിജ്പാല്‍ തെവാഡിയയ്ക്കുനേരെ ഗസിയാബാദില്‍ വെടിവെപ്പ്. ബ്രിജ്പാലിനും അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.

ഗാസിയാബാദിന് സമീപമുള്ള സര്‍വോദയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബ്രിജ്പാലിന്റെ ശരിരത്തില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ പുറത്തെടുത്തു. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. കാറില്‍ സഞ്ചരിക്കവെ വ്യാഴാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

എകെ 47 തോക്കുകളും 9 എം എം പിസ്റ്റളും ഉപയോഗിച്ചാണ് അക്രമികള്‍ വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബി ജെ പിയുടെ കിസാന്‍ മോര്‍ച്ച നേതാവാണ് ബ്രിജ്പാല്‍. ബി ജെ പി ടിക്കറ്റില്‍ 2012 ല്‍ യു.പിയിലെ മുറാദ്‌നഗറില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു

Top