കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്നു കാണിച്ച് ബി ജെ പി നേതാവിനെതിരെ പരാതിയുമായി ബി ജെ പി പ്രവര്‍ത്തകന്‍.
കോഴിക്കോട് പാതിരപറ്റയിലെ ബിജെപി പ്രവര്‍ത്തകന്‍ അശ്വന്തിനാണ് പണം നഷ്ടമായത്. ബിജെപി മേഖല സെക്രട്ടറി എംപി രാജനെതിരെയാണ് പരാതി.
രാജന്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ തട്ടിയെടുത്തെന്നാണ് അശ്വന്തിന്റെയും കുടുംബത്തിന്റെയും പരാതി.രണ്ട് ഘട്ടമായാണ് ഇയാള്‍ പണം കൈപറ്റിയതെന്നും പരാതിയില്‍ പറയുന്നു.
പിന്നീട് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ തന്നെ ഇടപെട്ട് നഷ്ടപരിഹാരമടക്കം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി.
ഇതും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്തും കുടുംബവും പരാതിയുമായി രംഗത്ത് എത്തിയത്.
ബിജെപി നേതൃത്വത്തിനും ഇവര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. പരാതി പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.