നൂറുകണക്കിന് പേരെ കൊല്ലാന്‍ ലക്ഷ്യം വച്ചവരാണ് മരിച്ചത്; ന്യായീകരണവുമായി ബിജെപി നേതാവ്

മംഗളൂരു: പൗരത്വഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പൊലീസ് വെടിവയ്പ്പിനെ ന്യായീകരിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവരാണെന്നുംകല്ലിന് കല്ലും, തോക്കിനു തോക്കുമാണ് മറുപടിയെന്നും എച്ച് രാജ പ്രതികരിച്ചു.

‘പൊലീസിന്റെ നടപടി കലാപത്തിന് ശ്രമിച്ചവര്‍ക്ക് നേരെയാണ്. നൂറുകണക്കിന് പേരെ കൊല്ലാന്‍ ലക്ഷ്യം വച്ചവരാണ് മരിച്ചത്. പൊലീസിന് മുന്നില്‍ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’.

മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തുന്നദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 

Top