ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപി ഓഫീസ് നേതാക്കള്‍ അടിച്ചു തകര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതില്‍ സീറ്റ് നല്‍കാത്തതിനേത്തുടര്‍ന്നാണ് അക്രമം.
ധന്‍പാല്‍ സൂര്യനാരായണ ഗുപ്ത എന്നയാള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ നിസാമബാദിലെ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തത്. കഴിഞ്ഞ തവണ നിസാമബാദ് അര്‍ബന്‍ നിയോജക മണ്ഡലത്തില്ലാണ് അദ്ദേഹം ജനവിധി തേടിയിരുന്നത്.
29,000 വെട്ടുകള്‍ താന്‍ കഴിഞ്ഞ തവണ നേടിയിരുന്നു. ഇത്തവണ സര്‍വേകള്‍ പോലും തനിക്ക് ജയസാധ്യതകള്‍ കല്‍പിക്കുന്നു അപ്പോഴാണ് സീറ്റ് നല്‍കാതെ പാര്‍ട്ടി തന്നെ തഴഞ്ഞത്. ഇത് സഹിക്കാനാവില്ലന്നും ഇതിനെതിരെ സ്വതന്ത്രനായി നിന്ന് കരുത്ത് തളിയിക്കുമെന്നും ധന്‍പാല്‍ വ്യക്തമാക്കി.