ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയിലധികം രൂപ തട്ടിയ കേസില്‍ ബിജെപി നേതാവ് കീഴടങ്ങി. മുളക്കഴ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം സനു എന്‍ നായരാണ് ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
കേന്ദ്ര മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും വിശ്വസ്തര്‍ എന്ന് പറഞ്ഞാണ് സനുവും കൂട്ടരും വിവിധ ജില്ലകളില്‍ നിന്ന് പണം തട്ടിയത്. ഇവര്‍ക്കൊപ്പം സനു നില്‍ക്കുന്ന ചിത്രങ്ങള്‍ കാട്ടിയാണ് വിശ്വാസം കൂട്ടിയത്.
ജോലിക്ക് മുമ്പുള്ള അഭിമുഖത്തിനെന്നപേരില്‍ ഉദ്യോഗാര്‍ഥികളെ ചെന്നൈ,ദില്ലി എന്നിവിടങ്ങളിലെ ഫുഡ് കോര്‍പറേഷന്റെ ഓഫിസുകള്‍ക്ക് സമീപത്ത് ദിവസങ്ങളോളം പാര്‍പ്പിക്കും. അതിനുശേഷം പണവുമായി മുങ്ങുന്നതാണ് സനുവിന്റേയും കൂട്ടരുടേയും രീതി.ചതിവ് മനസിലാക്കിയ ഒമ്പത് പേരാണ് പൊലീസില്‍ പരാതി നല്‍കിയത്.
സനു ഒന്നാം പ്രതിയായ കേസില്‍ ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍,എറണാകുളം വൈറ്റില സ്വദേശി ലൈനിന്‍ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അരീക്കര ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സനു എന്‍ നായര്‍.