BJP leader offers Rs 5 lakh prize for cutting off Kanhaiya”s tongue

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യയുടെ നാവരിയുമെന്ന് പ്രഖ്യാപിച്ച നേതാവിനെ യുവമോര്‍ച്ച പുറത്താക്കി. ഉത്തര്‍പ്രദേശിലെ ബിദുവാന്‍ ജില്ലാ പ്രസിഡന്റ് കുല്‍ദീപ് വര്‍ഷിനിയെയാണ് യുവമോര്‍ച്ച പുറത്താക്കിയത്. കനയ്യയുടെ നാവ് അറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കുല്‍ദീപ് വര്‍ഷിനി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ജാമ്യത്തിലിറങ്ങിയത് മുതല്‍ പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുകയാണ് കനയ്യ. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അഫ്‌സല്‍ഗുരുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന കനയ്യയുടെ നാക്ക് പിഴുതെടുക്കുന്നവന് താന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കുല്‍ദീപ് വര്‍ഷിനിയുടെ പ്രഖ്യാപനം.

Top