ഗായകന്‍ സൂരജ് സന്തോഷിനെതിരെ കടുത്ത അധിക്ഷേപവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍

കൊച്ചി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞ കെ എസ് ചിത്രയെ ഗായകന്‍ സൂരജ് സന്തോഷ് വിമര്‍ശിച്ചിരുന്നു. സൂരജിനെതിരെ കടുത്ത അധിക്ഷേപവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

‘ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്‌നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്. ഇപ്പോഴത്തെ തലമുറയിലെ ചില ഗായകര്‍ സംഗീതത്തേക്കാള്‍ ഉപാസിക്കുന്നത് എന്താണെന്ന് അവരുടെ ശബ്ദവും കോലവും കാണിച്ചു തരുന്നുണ്ട് . പ്രഷര്‍കുക്കറില്‍ നിന്ന് വായു പോകുന്നത് പോലെയാണ് ശബ്ദം’.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്‌നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് . യേശുദാസ് മുതല്‍ മധു ബാലകൃഷ്ണന്‍ വരെ നമ്മുടെ ഗായകരെല്ലാം പാടുമ്പോള്‍ ഒരു ഗാംഭീര്യവും മനോഹാരിതയും ഫീല്‍ ചെയ്യുമായിരുന്നു . സംഗീതം അവര്‍ക്കൊക്കെ ഉപാസനയായിരുന്നു . സംഗീതമായിരുന്നു അവര്‍ക്ക് ലഹരി . ഇപ്പോഴത്തെ തലമുറയിലെ ചില ഗായകര്‍ സംഗീതത്തേക്കാള്‍ ഉപാസിക്കുന്നത് എന്താണെന്ന് അവരുടെ ശബ്ദവും കോലവും കാണിച്ചു തരുന്നുണ്ട് . പ്രഷര്‍കുക്കറില്‍ നിന്ന് വായു പോകുന്നത് പോലെയാണ് ശബ്ദം . ഒരു ഹരിമുരളീരവമോ പ്രമദവനമോ ഇവനൊക്കെ പാടിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ .കള്ളത്തൊണ്ട വച്ച് കാണിക്കുന്ന അഭ്യാസമാക്കി ഇവര്‍ സംഗീതത്തെ തരം താഴ്ത്തിയിരിക്കുന്നു . അതുകൊണ്ടു തന്നെയാവണം ഇവര്‍ പാടുന്ന ഒരു പാട്ട് പോലും നമ്മുടെയൊന്നും ചുണ്ടില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല .

Top