യെദ്യൂരപ്പയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ചതായി സൂചന

yeddyurappa

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടതും ഭരണപരാജയവും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ചതായി സൂചന. യെദ്യൂരപ്പയെ മാറ്റണമെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയില്‍ തൃപ്തിയില്ലെന്നും കര്‍ണാടകത്തില്‍ നിന്നുള്ള നേതാക്കള്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേതൃത്വ മാറ്റം കേന്ദ്രം തീരുമാനിച്ചത്.

നിരവധി ബിജെപി നേതാക്കള്‍ യെദ്യൂരപ്പക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം രക്ഷിക്കാനാണ് ബിജെപി യെദ്യൂരപ്പയെ മാറ്റുന്നത്. കൊവിഡ് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതും യെദ്യൂരപ്പയ്ക്ക് തിരിച്ചടിയായി.

രണ്ട് വര്‍ഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം രക്ഷിക്കാനാണ് ബിജെപി യെദ്യൂരപ്പയെ മാറ്റുന്നത്. ഇത്തവണ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത് ബിജെപിയില്‍ നിന്നാണ്. മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയുമാണ് ഫലത്തില്‍ ഭരണം നടത്തുതെന്നാണ് ആക്ഷേപം.

 

Top