bjp leaders met central minister and request centre to intervene in kerala

ന്യൂഡല്‍ഹി: കേരളത്തില്‍ അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കണ്ടു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, വി മുരളീധരന്‍ എന്നിവരാണ് കേന്ദ്ര മന്ത്രിയെ കണ്ടത്.

സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കേന്ദ്രമന്ത്രിയോട് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ ശേഷവും കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎം കൊലപ്പെടുത്തി. നേതാക്കളുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ആഭ്യന്തരമന്ത്രിയെ സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

Top