ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുവാന്‍ ബിജെപിയില്‍ നീക്കം നടക്കുന്നു. എല്‍.കെ അദ്വാനിയുമായി ആര്‍എസ്എസ് ചര്‍ച്ചയ്ക്ക്. മുരളി മനോഹര്‍ ജോഷിയെ ഒപ്പം നിര്‍ത്തുവാന്‍ പ്രതിപക്ഷ നീക്കവും നടത്തുന്നുണ്ട്. വാരണാസി സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് സൂചന.
അതേസമയം, ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവര്‍ ദേശവിരുദ്ധരല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞിരുന്നു.
ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അവനവന്‍ അവസാനം എന്ന തലക്കെട്ടിലാണ് അദ്വാനിയുടെ ബ്ലോഗ് കുറിപ്പ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് തന്നെ വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണ്. പാര്‍ട്ടിയുടെ ആരംഭ കാലം മുതലെ ബിജെപി തങ്ങളോടു വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല മറിച്ച് പ്രതിയോഗികളായാണ് കാണുന്നതെന്നു ബ്ലോഗില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവെന്ന നിലയില്‍ അദ്വാനി നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കുന്നവയാണ്.