ലക്‌നൗ: അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി ലീഡ് നേടുമെന്നും ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ രാജ്യം ഉയരങ്ങളിലാണ് എത്തിയതെന്നും മോദി ഏഴ് ലക്ഷം രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയെന്നും പശ്ചിമബംഗാളില്‍ ബിജെപി 23 സീറ്റുകളില്‍ വിജയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരവധി ബിജെപി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.