പ്രകാശ് കാരാട്ടിനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി

ദില്ലി: സിപിഎം പിബി അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിക്കും വ്യവസായി നെവില്ലെ റോയ് സിംഗവും അടുത്തബന്ധമെന്നാണ് ആരോപണം. പാര്‍ലമെന്റില്‍ ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്. ദേശ വിരുദ്ധരുമായാണ് സിപിഎമ്മിന് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റില്‍ അമേരിക്കന്‍ വ്യവസായി നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകള്‍ വെബ്‌സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു.

ഇന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു ബിജെപി എംപി സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിക്കാത്തതില്‍ പരിഹസിച്ച ശേഷമാണ് നിഷികാന്ത് ദുബെ സിപിഎമ്മിന് നേരെ തിരിഞ്ഞത്. 2024 ല്‍ ബിജെപി 400 സീറ്റുകളില്‍ വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ മയക്കുമരുന്ന് ലോബികളെ പിന്തുണച്ചുവെന്ന് കുറ്റപ്പെടുത്തി.

Top