പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്‍റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത ബിജെപി അംഗങ്ങളെ പാർട്ടി സസ്‌പെന്‍റ് ചെയ്തു. കെ പി രവീന്ദ്രൻ, വിനോദ് എ എസ് എന്നിവർക്കെതിരെയാണ് നടപടി.
പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയ കേരള കോൺഗ്രസ് മാണി വിഭാഗം അംഗം ശോഭ ചാർളിക്ക് ഇരുവരും വോട്ട് ചെയ്തത് വിവാദം ആയിരുന്നു. നേരത്തെ ശോഭ ചാർലിയെ എൽഡിഎഫ് പുറത്താക്കിയിരുന്നു.