ഹൈദരാബാദ്: വന്ദേമാതരം പാടാത്തവരെ പാക്കിസ്ഥാനിലേക്കയക്കണമെന്ന് ബിജെപി എംഎല്‍എ ടി. രാജാ സിംഗ്. ഭോപ്പാലില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തെലുങ്കാന എംഎല്‍എയായ രാജാ സിംഗ്.
എല്ലാവരും വന്ദേമാതരം പാടണം. പാടാത്തവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല. പാടാത്തവരുടെ കഴുത്തില്‍ വാള്‍വയ്ക്കാതെ തന്നെ അവര്‍ വന്ദേമാതരം പാടുന്നത് കാണാം. കാരണം അവര്‍ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണെന്നും രാജാ സിംഗ് പറഞ്ഞു.
വന്ദേമാതരം പാടാന്‍ വിസമ്മതിക്കുന്നവരെ പഞ്ചാബിനടുത്തുള്ള ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേക്ക് വിടും, രണ്ട് ദിവസം കഴിഞ്ഞാല്‍ വേണമെങ്കില്‍ അവര്‍ക്ക് തിരിച്ചുവരാമെന്നും എംഎല്‍എ പറഞ്ഞു.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന രാജാ സിംഗിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.