മകന്റെ ഭീഷണിക്ക് മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

ദമോഹ്: മകന്‍ ഭീഷണിപ്പെടുത്തിയതില്‍ മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ ഉമ ദേവി ഘദിക്. എംഎല്‍എയുടെ മകന്‍ പ്രിന്‍സ് ദീപ് ഘദിക് വെടിവെക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംപി ജ്യോതി രാദിത്യ സിന്‍ദയെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം ഇതിനെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല.

മകന്റെ പെരുമാറ്റം ശരിയായില്ലെന്നും മകന്‍ ജയിലില്‍ പോകണമെന്നും ഉമദേവി പറഞ്ഞു. താന്‍ തന്നെയാണ് മകനെ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ് ബുക്കിലൂടെയാണ് പ്രിന്‍സ് ദീപ് കോണ്‍ഗ്രസ് നേതാവിനെതിരെ ഭീഷണി മുഴക്കിയത്. ഹട്ടാ ടൗണില്‍ കാലുകുത്തിയാല്‍ വെടിവച്ച് കൊല്ലുമെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.

ബിജെപിയുടെ യതാര്‍ത്ഥ മുഖമാണ് ഇതോടെ വെളിവായതെന്ന് കോണ്‍ഗ്രസ് നേതാവ് സിന്‍ദ അഭിപ്രായപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top