കർണാടകയിൽ കൈക്കൂലിക്കേസിൽ ബിജെപി എംഎൽഎ ഒന്നാം പ്രതി, മകൻ അറസ്റ്റിൽ

ബംഗ്ലൂരു : കർണാടകയിൽ ബിജെപി എംഎൽഎയ്ക്ക് വേണ്ടി കോൺട്രാക്റ്ററിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ്സുകാരനായ മകൻ അറസ്റ്റിൽ. ചന്നാഗിരി എംഎൽഎയും കർണാടക സോപ്‍സിന്റെ ചെയ‍ർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാർ മാഡലാണ് അറസ്റ്റിലായത്. കേസിൽ എംഎൽഎയെ ഒന്നാം പ്രതിയാക്കി ലോകായുക്ത കേസെടുത്തിട്ടുണ്ട്. എംഎൽഎയുടെ മകനും ഐഎഎസ് ഓഫീസറുമായ മാഡൽ പ്രശാന്ത് കുമാർ രണ്ടാം പ്രതിയാണ്. ഇവരുടെ വീട്ടിൽ നിന്നും ആറ് കോടി രൂപയും പിടിച്ചെടുത്തു.

ആറ് പ്രതികളാണ് കേസിലാകെയുള്ളത്. ഓഫീസ് അക്കൗണ്ടന്റ് സുരേന്ദ്ര മൂന്നാം പ്രതിയാണ്. ഇവർക്കൊപ്പം ഇടപാടിന് ഇടനില നിന്ന മാഡൽ വിരൂപാക്ഷപ്പയുടെ ബന്ധു സിദ്ധേഷ്, കർണാടക അരോമാസ് കമ്പനിയെന്ന കർണാടക സോപ്സിന്റെ സഹസ്ഥാപനത്തിലെ ജീവനക്കാരായ ആൽബർട്ട് നിക്കോളാസ്, ഗംഗാധർ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ.

Top