ലക്‌നോ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി ഭാര്യ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജ. പാതാള്‍ ലോക് വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് എംഎല്‍എയുടെ ഈ പരാമര്‍ശം. വെബ് സീരിസില്‍ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ സീരിസിന്റെ നിര്‍മാതാവായ അനുഷ്‌ക്ക ശര്‍മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോഹ്‌ലി ഇത് അനുവദിച്ചുകൊടുക്കരുതെന്നും എത്രയും പെട്ടെന്ന് കോഹ്‌ലി അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണമെന്നും ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് എല്ലാവര്‍ക്കുമുള്ള ശക്തമായ സന്ദേശമാകുമെന്നും കിഷോര്‍ പറഞ്ഞു.
അതേസമയം, പാതാള്‍ പതക്ക് എന്ന സീരിസ് ആമസോണ്‍ പ്രൈമില്‍ പ്രദര്ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രി പ്രകാശ് ജാവദേഡ്ക്കറിന് കത്ത് എഴുതി.
വെബ്‌സീരിസ് ജാതീയമായി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാണിച്ച് ലോയേഴ്‌സ് ഗില്‍ഡ് അംഗം വിരേന്‍ ശ്രീ ഗുരുഗ് അനുഷ്‌ക്കയ്‌ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സംഭവത്തോട് വിരാട് കോഹ്‌ലിയോ അനുഷ്‌ക്കയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.