വിദേശിയുടെ മകന്‌ ഒരിക്കലും ദേശസ്‌നേഹിയാകാന്‍ കഴിയില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവും ഭോപാല്‍ എം.പിയുമായ പ്രജ്ഞ സിംഗ് ഠാക്കൂര്‍ രംഗത്ത്. വിദേശിയുടെ മകന്‍ ഒരിക്കലും ദേശസ്‌നേഹി ആകാന്‍ സാധിക്കില്ലെന്നാണ് പ്രജ്ഞയുടെ പരാമര്‍ശം.

”ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നയാള്‍ക്ക് ഒരു ദേശസ്‌നേഹിയാകാന്‍ കഴിയില്ല, മണ്ണിന്റെ മകന് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്,” അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രജ്ഞ പരാമര്‍ശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളില്‍ നിന്ന് രാജ്യസ്‌നേഹം പ്രതീക്ഷിക്കരുതെന്നായിരുന്നു പ്രജ്ഞ പറഞ്ഞത്.

Top