ജിന്ദ്: സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച രാജ്യസഭ നിര്‍ത്തലാക്കണമെന്ന് കുരുക്ഷേത്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി രാജ്കുമാര്‍ സൈനി അഭിപ്രായപ്പെട്ടു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ക്യാബിനറ്റ് മന്ത്രി ഒ.പി ദന്‍കര്‍ എന്നിവര്‍ക്ക് എതിരെ സൈനി വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു .
ഹരിയാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ പുറത്തായ ചോദ്യപേപ്പര്‍ നല്‍കിയവരാണ് അവസാന പട്ടികയില്‍ വന്നത്. ദന്‍കറിന്റെയും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബാരാല എന്നിവരുടെയും സമ്മര്‍ദ്ദത്തിന്‍ കീഴിലാണ് ഹരിയാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു