‘രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ ആരുടെയും ഉപകരണങ്ങളായി മാറരുത്’; രമേഷ് ബിധുരി

ഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി രമേഷ് ബിധുരി. രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ ആരുടെയും ഉപകരണങ്ങളായി മാറരുതെന്ന് രമേഷ് ബിധുരി പ്രതികരിച്ചു. രാഷ്ട്രീയ നേട്ടത്തിനായി കായികതാരങ്ങളെ ഉപയോഗിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. കായികതാരങ്ങള്‍ക്ക് വേണ്ടത് അത്ലറ്റുകളുടെ മാനസികാവസ്ഥയാനിന്നും അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ നടപടിയില്‍ കേന്ദ്രം മൗനം തുടരുമ്പോഴാണ് ബിജെപി എംപിയുടെ വിമര്‍ശനം.

പദ്മശ്രീ പുരസ്‌കാരങ്ങളടക്കം തിരിച്ചേല്‍പ്പിച്ചിട്ടും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. താരങ്ങളെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്ത് വരുന്നതിലും കേന്ദ്രത്തിനു ആശങ്കയുണ്ട്. സാക്ഷി മാലിക്കിനും ബജ്രംഗ് പൂനിയക്കുമെതിരെ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് രംഗത്ത് വന്നിരുന്നു.

എന്നാല്‍ വിഷയത്തില്‍ കേന്ദ്ര കായികമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ബ്രിജ് ഭൂഷന്റെ അടുപ്പക്കാര്‍ ഗുസ്തി ഫെഡറേഷനില്‍ തുടരില്ലെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്ന് താരങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ ഇവര്‍ക്കു പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ എത്തുന്നത് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.

സാക്ഷിക്കും ,ബജ്‌റംഗിനും പിന്തുണ അറിയിച്ച് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ് പത്മശ്രീ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം ഇരുവരെയും പൂര്‍ണമായി തള്ളി നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് രംഗത്തെത്തി. അത്ലറ്റുകള്‍ ഗുസ്തിക്കായി തയാറെടുക്കുന്നുണ്ടെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവര്‍ക്ക് അതാകാമെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.

Top