ഡല്‍ഹി: സ്വവര്‍ഗ വിവാഹം സംബന്ധിച്ച് ജഡ്ജിമാര്‍ക്ക് തീരുമാനം എടുക്കാനാകില്ലെന്ന് ബിജെപി എംപി സുശീല്‍കുമാര്‍ മോദി. രാജ്യത്തിന്റെ സംസ്‌കാരത്തിന് എതിരായ തീരുമാനങ്ങള്‍ ജഡ്ജിമാര്‍ എടുക്കരുതെന്നും അദ്ദേഹം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇടതു ലിബറലുകള്‍ പടിഞ്ഞാറന്‍ സംസ്‌കാരം അനുകരിക്കുകയാണെന്നും സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി.
അതേസമയം ചൈനയുടെ അതിര്‍ത്തി ലംഘനം പ്രതിപക്ഷം ഉന്നയിച്ചതോടെ പാര്‍ലമെന്റില്‍ ഇന്നും ബഹളം. രാജ്യസഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.